Saturday, August 16, 2008

കേരളം കേഴുന്നു...ഒരു നവ V.S. അചുതാനന്ദനു വേണ്ടി.

ഒരു പക്ഷേ, ലോകത്തേറ്റവും രാഷ്ട്രീയ ഉല്‍‌പതിഷ്ണുക്കളായ ഒരു ജനത...ഇടതു പക്ഷാശയങ്ങള്‍ മനുഷ്യമോചനത്തിന്റെ മഹാമന്ത്രമായ്, ഒരു വികാരമായ് നെഞ്ചിലേറ്റിയവര്‍.... രക്തവും ജീവനും ഹ്രിദയവും നല്കി, ലോകത്താദ്യമായ് വിപ്ലവം ബാലറ്റിലൂടെ നേടാന്‍ തുനിഞ്ഞവര്‍... ‘അന്യന്റെ ശബ്ദം സംഗീതമായ് കേള്‍കാന്‍’ ഉപഭോക്ത്ര് സംസ്കാരത്തിന്റെ ഈ പരകോടിയിലും ഉള്ളിലെവിടെയോ ഒരിറ്റു മോഹം ബാക്കി വച്ചവര്‍....... എല്ലാം നല്ലതായി വരുമെന്ന നമ്മുടെ ശുഭ പ്രതീക്ഷകള്‍ അടിക്കടി തെറ്റുമ്പോഴും, എപ്പൊഴും ഒരു വിമോചകനെ നാം സ്വപ്നം കണ്ടിരുന്നു. പടനിലങ്ങളിലൂടെ പൊരുതി, പൊരുതി മുന്നേറി വന്ന അടിസ്ഥാന വര്‍ഗത്തിന്റെ പ്രതിനിധി കൂടിയായ സഖാവ് V.S. അചുതാനന്ദനില്‍ ആ വിമോചകനെ കാണാന്‍ കേരളം രാഷ്ട്രീയം മറന്നൊന്നായ് നിമിഷങ്ങള്‍, മേല്‍‌പറഞ്ഞ കേരളത്തിന്റെ അടിസ്ഥാന മനസ്സിന്റെ സൂചകമായിരുന്നു. വ്യക്തിയല്ല, പ്രസ്ഥാനമാണു മുഖ്യം എന്നംഗീഗരിക്കുമ്പോഴും, എല്ലാ വിപ്ലവങ്ങള്‍ക്കും സാമൂഹ്യ മാറ്റങ്ങള്‍ക്കും പിന്നില്‍ അചഞ്ചലാനായ ഒരു നേതാവുണ്ടായിരുന്നു എന്ന കാര്യം മറന്നുകൂട. ആ ചരിത്ര ധൌത്യം ഏറ്റെടുക്കാന്‍, പ്രായത്തിന്റെ പരിമിതികളെ അതിജീവിച്ചും സഖാവ് V.S. അചുതാനന്ദനു കഴിയും എന്നു നാം മോഹിച്ചു. മുന്നാറിലെ തകര്‍ന്നു വീണ മണിമന്തിരങ്ങള്‍കൊപ്പം ഒരു പുതു കേരളത്തിന്റെ തുയിലുണര്‍ത് കേള്‍ക്കാന്‍ ശ്രമിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാര്‍ മാത്രമായിരുന്നില്ല, ഈ നാടും നാട്ടാരും ഒന്നിച്ചായിരുന്നു. പത്രങ്ങള്‍ ഊതി വീര്‍പിച ബിംബമല്ല താന്‍ എന്നും, ജനകീയ സമരത്തിന്റെ തീച്ചൂളയിലൂടെ വിരിഞ്ഞ എനിക്കു കേരളം കാത്ത് കാത്തിരുന്ന ഒരു ഉജ്ജൌല ഭരണാധികാരിയാവാന്‍ കഴിയും എന്ന് സഖാവ് വി.എസ്. അസന്നിഗ്ദമായി തെളിയിച്ച നാളുകളായിരുന്നു അവ.

Saturday, August 2, 2008

ടെലിവിഷന്‍

ദുബായിലെ ഒരു മലയാളം റേഡിയോ നിലയത്തില്‍ ടെലിവിഷന്‍ ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ചൊരു ചര്‍ച്ച. ഒരു വീട്ടമ്മയുടെ പരിദേവനങ്ങള്‍ ഇങ്ങിനെ പോവുന്നു. അവരുടെ ഭര്‍ത്താവ് കാലത്ത് എഴുന്നേറ്റു ആദ്യം ചെയ്യുന്നത് റിമോട്ട് കയ്യിലെടുകുകയാണ്. ജോലിക്ക് പോവുന്നത് വരെ, പ്രഭാത കൃത്യങ്ങ്ളോട് കൂടെ ടെലിവിഷനും സജീവം. വൈകിട്ട് വന്നു കയറുമ്പോഴേക്കും റിമോട്ട് വീണ്ടും കയ്യില്‍. പിന്നെ ഷൂ അഴിച്ചു മാറ്റുന്നത് മുതല്‍ ഭക്ഷണം കഴിക്കുന്നതുമെല്ലാം ഇമവെട്ടാതെ ടെലിവിഷന്‍ നോക്കി കൊണ്ടു തന്നെ. ഞാന്‍ ഒരു ടെലിവിഷന്‍ ആയി തീര്‍ന്നിരുന്നെങ്കില്‍... എന്ന് പലപ്പോഴും കൊതിച്ചു പോയിട്ടുണ്ട് എന്ന് പറയുമ്പോള് ആ സ്ത്രീയുടെ ശബ്ദം ഇടറിയിരുന്നു. തുരുത്ത് കളയ്‌ തീര്‍ന്ന നമ്മുടെ അണു കുടുംബങ്ങളില്‍ ടെലിവിഷന്‍ സ്രിഷ്ടിക്കുന്ന വിന ചെറുതല്ല. സീരിയല്‍ നായികയ്ക്ക് വേണ്ടി കണ്ണീര്‍ പോയിക്കുമ്പോഴും തൊട്ടടുത്തെ തപിക്കുന്ന മനസ്സു കാണാന്‍ കഴിയാതെ പോവുന്ന വിചിത്ര ജീവിതം

Wednesday, July 30, 2008

പ്രിയപ്പെട്ട അമലു...........

നിന്നെയോര്‍ത്തു നൊമ്പരപ്പെടാത്ത ഒരു ഹൃദയവും ഇന്ന് ഈ മലയാള ഭൂവിലില്ല

പിതൃ കരുണയ്കായ്‌ കേഴുന്ന നിന്‍ കണ്ണുകളില്‍ നോക്കി, നിന്നെ പിച്ചിച്ചീന്തിയ കാട്ടാള ക്രൌര്യം, ഒരു ദുസ്വപ്നമായ് എന്നും ഞങ്ങളെ വേട്ടയാടും.

പേമാരി പോലെയെത്തുന്ന ദുരന്ത വാര്‍ത്തകളാല്‍ ഞങ്ങളുടെ മനസ്സുകള്‍ മരവിച്ചു പോയെങ്കിലും, സ്വപൈതലാം നിന്‍ മേനിയെ നിഷ്ട്ടൂരം നശിപ്പിച്ചു, നിന്‍ ജീവനെടുത്ത ആ നികൃഷ്ട ജീവി കുറേകാലം ഞങ്ങളുടെ ഉറക്കം കെടുത്തും.

അകലെ ആകാശത്ത് ഒരു പുതിയ നക്ഷത്രമായ്‌ നീ വിരിയുമെങ്കില്‍, പാപ ജന്മങ്ങളാല്‍ നൊന്തു വിറയുന്ന, ചുട്ടു പൊള്ളുന്ന ഒരു ഗോളം നിനക്കു കാണാനാവും. അവിടെ, അശനിപാതം പോലെ വരുന്ന ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ കുറെ ജന്മങ്ങളും.