Saturday, August 2, 2008
ടെലിവിഷന്‍
ദുബായിലെ ഒരു മലയാളം റേഡിയോ നിലയത്തില്‍ ടെലിവിഷന്‍ ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ചൊരു ചര്‍ച്ച. ഒരു വീട്ടമ്മയുടെ പരിദേവനങ്ങള്‍ ഇങ്ങിനെ പോവുന്നു. അവരുടെ ഭര്‍ത്താവ് കാലത്ത് എഴുന്നേറ്റു ആദ്യം ചെയ്യുന്നത് റിമോട്ട് കയ്യിലെടുകുകയാണ്. ജോലിക്ക് പോവുന്നത് വരെ, പ്രഭാത കൃത്യങ്ങ്ളോട് കൂടെ ടെലിവിഷനും സജീവം. വൈകിട്ട് വന്നു കയറുമ്പോഴേക്കും റിമോട്ട് വീണ്ടും കയ്യില്‍. പിന്നെ ഷൂ അഴിച്ചു മാറ്റുന്നത് മുതല്‍ ഭക്ഷണം കഴിക്കുന്നതുമെല്ലാം ഇമവെട്ടാതെ ടെലിവിഷന്‍ നോക്കി കൊണ്ടു തന്നെ. ഞാന്‍ ഒരു ടെലിവിഷന്‍ ആയി തീര്‍ന്നിരുന്നെങ്കില്‍... എന്ന് പലപ്പോഴും കൊതിച്ചു പോയിട്ടുണ്ട് എന്ന് പറയുമ്പോള്‍ ആ സ്ത്രീയുടെ ശബ്ദം ഇടറിയിരുന്നു. തുരുത്ത് കളയ് തീര്‍ന്ന നമ്മുടെ അണു കുടുംബങ്ങളില്‍ ടെലിവിഷന്‍ സ്രിഷ്ടിക്കുന്ന വിന ചെറുതല്ല. സീരിയല്‍ നായികയ്ക്ക് വേണ്ടി കണ്ണീര് പോയിക്കുമ്പോഴും തൊട്ടടുത്തെ തപിക്കുന്ന മനസ്സു കാണാന്‍ കഴിയാതെ പോവുന്ന വിചിത്ര ജീവിതം
Subscribe to:
Post Comments (Atom)
2 comments:
ശരിയാണു.
പലപ്പോഴും കുട്ടികള്‍ക്കും തോന്നാറുണ്ടത്രെ
ഞങ്ങളൊരു പൊമേറിയന്‍ ആയിരുന്നെങ്കിലെന്നു
കേഴുക പ്രിയനേത്രമേ
എല്ലാം കാണാന്‍ വിധിക്കപ്പെട്ട
എന്‍ നേത്രമേ...
Post a Comment