Saturday, August 16, 2008
കേരളം കേഴുന്നു...ഒരു നവ V.S. അചുതാനന്ദനു വേണ്ടി.
ഒരു പക്ഷേ, ലോകത്തേറ്റവും രാഷ്ട്രീയ ഉല്പതിഷ്ണുക്കളായ ഒരു ജനത...ഇടതു പക്ഷാശയങ്ങള് മനുഷ്യമോചനത്തിന്റെ മഹാമന്ത്രമായ്, ഒരു വികാരമായ് നെഞ്ചിലേറ്റിയവര്‍.... രക്തവും ജീവനും ഹ്രിദയവും നല്കി, ലോകത്താദ്യമായ് വിപ്ലവം ബാലറ്റിലൂടെ നേടാന്‍ തുനിഞ്ഞവര്‍... ‘അന്യന്റെ ശബ്ദം സംഗീതമായ് കേള്കാന്’ ഉപഭോക്ത്ര് സംസ്കാരത്തിന്റെ ഈ പരകോടിയിലും ഉള്ളിലെവിടെയോ ഒരിറ്റു മോഹം ബാക്കി വച്ചവര്‍....... എല്ലാം നല്ലതായി വരുമെന്ന നമ്മുടെ ശുഭ പ്രതീക്ഷകള്‍ അടിക്കടി തെറ്റുമ്പോഴും, എപ്പൊഴും ഒരു വിമോചകനെ നാം സ്വപ്നം കണ്ടിരുന്നു. പടനിലങ്ങളിലൂടെ പൊരുതി, പൊരുതി മുന്നേറി വന്ന അടിസ്ഥാന വര്‍ഗത്തിന്റെ പ്രതിനിധി കൂടിയായ സഖാവ് V.S. അചുതാനന്ദനില് ആ വിമോചകനെ കാണാന്‍ കേരളം രാഷ്ട്രീയം മറന്നൊന്നായ് നിമിഷങ്ങള്‍, മേല്പറഞ്ഞ കേരളത്തിന്റെ അടിസ്ഥാന മനസ്സിന്റെ സൂചകമായിരുന്നു. വ്യക്തിയല്ല, പ്രസ്ഥാനമാണു മുഖ്യം എന്നംഗീഗരിക്കുമ്പോഴും, എല്ലാ വിപ്ലവങ്ങള്‍ക്കും സാമൂഹ്യ മാറ്റങ്ങള്‍ക്കും പിന്നില്‍ അചഞ്ചലാനായ ഒരു നേതാവുണ്ടായിരുന്നു എന്ന കാര്യം മറന്നുകൂട. ആ ചരിത്ര ധൌത്യം ഏറ്റെടുക്കാന്‍, പ്രായത്തിന്റെ പരിമിതികളെ അതിജീവിച്ചും സഖാവ് V.S. അചുതാനന്ദനു കഴിയും എന്നു നാം മോഹിച്ചു. മുന്നാറിലെ തകര്‍ന്നു വീണ മണിമന്തിരങ്ങള്കൊപ്പം ഒരു പുതു കേരളത്തിന്റെ തുയിലുണര്ത് കേള്‍ക്കാന്‍ ശ്രമിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാര് മാത്രമായിരുന്നില്ല, ഈ നാടും നാട്ടാരും ഒന്നിച്ചായിരുന്നു. പത്രങ്ങള്‍ ഊതി വീര്പിച ബിംബമല്ല താന്‍ എന്നും, ജനകീയ സമരത്തിന്റെ തീച്ചൂളയിലൂടെ വിരിഞ്ഞ എനിക്കു കേരളം കാത്ത് കാത്തിരുന്ന ഒരു ഉജ്ജൌല ഭരണാധികാരിയാവാന്‍ കഴിയും എന്ന് സഖാവ് വി.എസ്. അസന്നിഗ്ദമായി തെളിയിച്ച നാളുകളായിരുന്നു അവ.
Subscribe to:
Post Comments (Atom)
4 comments:
പഴയ വി.എസിന്റെ വെറും നിഴല്‍ മാത്രമായി മുഖ്യമന്ത്രി വി.എസ് മാറിയിരിക്കുന്നു. എന്തിനാണീ പദവി. വലിച്ചെറിഞ്ഞ് പുറത്ത് വരൂ....
പഴയ വി എസ്, പുതിയ വി എസ് എന്നൊന്നുമില്ല. ഒരു ഉത്തരവാദിത്തവും ഇല്ലെങ്കില്‍ എന്തും പറയാം എന്തും ചെയ്യാം. എന്തെങ്കിലും ഉത്തരവാദിത്തം വരുമ്പോഴാണ് അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസ്സിലാക്കുവാന്‍ പറ്റുകയും വളരെ വ്യാപ്തിയുള്ള ഒരു ഭരണ സംവിധാനത്തിലിരുന്ന് മുഖ്യ മന്ത്രി എന്ന പദവിയിലിരുന്നോ ഒരു മന്ത്രി എന്ന പദവിയിലിരുന്നോ പ്രവര്‍ത്തിക്കുവാനുള്ള, ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാനുള്ള പ്രയാസങ്ങള്‍ മനസ്സിലവുക.
ഇനി വി എസ് പ്രതിപക്ഷ നേതാവായാല്‍ തന്നെ പഴയ പോലെ ചെവിയിട്ടാട്ടിയും മയിലാട്ടം നടത്തിയുമുള്ള പ്രകടനം ഉണ്ടാവില്ല, കാരണം അദ്ധേഹം തിയറി മാത്രമല്ല പ്രാക്ടിക്കലും മനസ്സിലാക്കിയിരിക്കുന്നു.
എന്തെങ്കിലും ഒന്ന് ചെയ്യാത്തവന് ശരിയോ തെറ്റോ ചെയ്യുന്നില്ല, എന്തെങ്കിലും ചെയ്താലെ ചെയ്യുന്നത് ശരിയോ തെറ്റോ ആവുന്നുള്ളൂ.
എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ഇപ്പോള്‍ ചെയ്യണം, അല്ലെങ്കില്‍ കാലം അദ്ധേഹത്തെ വെറും ഒരു 'വാചകമടി'ക്കാരനായി എഴുതപ്പെടും മുഖ്യ മന്ത്രിയെന്ന നിലയില്‍ വി എസ് പൂര്‍ണ്ണ പരാജയമാണ്.
പത്രങ്ങളുടെ സൃഷ്ടികളായ ഭരണാധികാരികള്‍ കാര്യപ്രാപ്തിയില്ലാത്തവരായിരുന്നു,എന്നും.അച്യുതാനന്ദനും അതെ.മാധ്യമങ്ങളുണ്ടാക്കുന്ന പ്രതിഛായയുടെ തടവുകാരനായ മുഖ്യമന്ത്രി ഒന്നും ചെയ്യാതെ കയ്യടി വാങ്ങുന്നു.
മരീചന്റ ഈ ലേഖനം കണ്ടിരുന്നോ
Post a Comment